ബഹ്‌റിനിൽ മലയാളി ഉറക്കത്തിൽ മരണമടഞ്ഞു

ബഹ്‌റൈൻ : പത്തനംതിട്ട കുന്നന്താനം സ്വദേശി പള്ളത്തു രാജൻ ജോൺ (4 2 ) ആണ് ഇന്ന് രാവിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് , മെർക്കുറി ലോജിസ്റ്റിക്കിലെ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം , രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അദ്ദേഹം , ഇന്ന് രാവിലെ നാലുമണിയോടെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു , ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം