ബഹ്‌റിനിൽ കെ സി ഇ സി ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന്

unnamedബഹ്‌റൈൻ : ബഹ്‌റിനിലെ ക്രിസ്ത്യൻ എക്യൂമെനിക്കൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന് വൈകിട്ട് നാലു മുപ്പതുമുതൽ ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , ബഹ്‌റിനിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മത്സര ഘോഷ യാത്ര യാണ് പരുപാടിയിൽ മുഖ്യ ഇനം , അതിനെ തുടർന്ന് പൊതുസമ്മേളനവും വിവിധമത്സരങ്ങളും നടക്കും , മലങ്കര ഓർത്തഡോസ് സഭ സുൽത്താൻ ബത്തേരി ഭദ്രസന അധിപൻ ഡോക്ടർ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപൊലീത്ത മുഖ്യ അഥിതി ആയിരിക്കും , ചർച് കൊയറുകളുടെ ഗാനാലാപനം , ക്രിസ്ത്മസ് ട്രീ കോംപറ്റീഷൻ ,ടാബ്ലോ തുടങ്ങി കലാപരിപാടികൾ ഇതിനോടനുബന്ധിച്ചു നടക്കും , സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്രീഡൽ , ബഹറിൻ മാർത്തോമാ പാരീഷ് , സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച് , ബഹ്‌റൈൻ മലയാളി സി എസ് ഐ പാരീഷ് , സെന്റ് ഗ്രിഗോറി യോസ്‌ ക്നാനായ ചർച് , സെന്റ് പോള്സ് മാർത്തോമാ പാരീഷ് ,കേരളാ കാത്തലിക് അസോസിയേഷൻ നും അടങ്ങുന്ന കൂട്ടായ്മയാണ് കെ സി ഇ സി