ബഹ്‌റിനിൽ പ്രവാസി മലയാളി മരണമടഞ്ഞു

rajan onniബഹ്‌റൈൻ : എറണാകുളം കോതമംഗലം മാതിരപ്പിള്ളി സ്വദേശി രാജൻ ഊന്നുണ്ണി (56) ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്
അദ്ദേഹം കരൾ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആയിരുന്നു , ഇതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ 20 വർഷമായി ബഹ്‌റിനിൽ ഉപജീവനം നടത്തുന്ന രാജൻ മനാമ റാബിയ ഇലക്ട്രിക്കൽ സർവീസിൽ ജോലിക്കാരനായിരുന്നു . ഭാര്യ ബിജി രാജൻ ബഹ്‌റിനിലുണ്ട്‌ , മകൻ റോണി രാജൻ ഇപ്പോൾ ബാംഗളൂരുവിൽ പഠനം നടത്തുന്നു . സൽമായ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഉടൻ നാട്ടിലേയ്ക്ക് കൊണ്ടുപോകും