ബഹ്‌റൈൻ ‘സംവേദനം’ സംഘടിപ്പിച്ച ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

unnamedബഹ് റൈനിൽ രൂപം കൊണ്ട പുതിയ കൂട്ടായ്മയായ ‘സംവേദനം’ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.മൾട്ടിപ്പിൾ ഇന്റലിജൻസ് , മൾട്ടി സെൻസറി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ എൻ.എം. ഹുസൈൻ, പോൾ മാളിയേക്കൽ എന്നിവർ അവതരിപ്പിച്ചു. അദ് ലിയയിലെ സൂം ഇവന്റ്സ് ഹാളിൽ നടന്ന പരിപാടിയിൽ പങ്കജ് നഭൻ അധ്യക്ഷനായിരുന്നു. വിഷയാവതരണത്തിനു ശേഷം നടന്ന പൊതുചർച്ച അനിൽ വേങ്കോട് നയിച്ചു. സുധീഷ് മാസ്റ്റർ, വിജു ക്യഷ്ണൻ,ഇ.എ സലീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഫസൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ രൻജൻ നന്ദി പറഞ്ഞു. പ്രവാസികൾക്കിടയിൽ വിഷയാധിഷ്ഠിത ചർച്ചകളും സംവേദന സദസ്സുകളും തൂടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.