വാഗമണിൽ ഷൂട്ടിങ്ങിനെത്തിയ നടി ധൻസികയ്‌ക്കെതിരെ അതിക്രമം

വാഗമൺ:സൂപ്പർസ്റ്റാർ രജനികാന്തിന്റെ കബാലിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ധൻസിക. രജനിയുടെ മകളായി അഭിനയിച്ച ധൻസികയുടെ ഉഗ്രൻ സംഘട്ടനരംഗങ്ങളാണ് അവരെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റിയത്. എന്നാൽ ജീവിതത്തിൽ ഇത്തരം അഭ്യാസമുറകൾ പ്രയോഗിക്കേണ്ടി വന്നിരിക്കുകയാണ് ധൻസികയ്ക്ക്. കേരളത്തിൽ ഷൂട്ടിങ്ങിനെത്തിയ ധൻസികയെ അപമാനിക്കാൻ ശ്രമിച്ച ഒരു മദ്യപനാണ് താരത്തിന്റെ കയ്യിന്റെ ചൂടറിഞ്ഞത്.

കാത്താടി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വാഗമൺ എത്തിയതായിരുന്നു ധൻസിക. അവിടെ മദ്യപിച്ച് ഷൂട്ടിങ് സെറ്റിലെത്തിയ ഒരാളാണ് താരത്തോട് മോശമായി പെരുമാറിയത്. ഷൂട്ടിങ് മുടങ്ങുന്നതുവരെയെത്തി കാര്യങ്ങൾ. ഇതോടെ ഏറെനാളായി അഭ്യസിക്കുന്ന ആയോധനമുറ പുറത്തെടുത്തു ധൻസിക. താരത്തിന്റെ കൈയ്യിന്റെ ചൂട് ശരിക്കറിഞ്ഞാണ് അയാൾ മടങ്ങിയതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.