ഒമാനിൽ വാഹനാപകടം 6 മരണം 14 പേർക്ക് പരുക്ക്

മസ്കറ്റ് :ഒമാനിലെ ഹൈമയിൽ കോറാൻ അൽ ആലം ട്രയാങ്കിൾ ആണ് ട്രെയ്‌ലർറും വോൾവോ ബസും കൂട്ടിയിടിച്ചത്, അപകടത്തിൽ 6 പേർ മരിച്ചു. 14 പേർക്ക് പരുക്ക് കേട്ടിട്ടുണ്ട്. ഇവരെ നിസ്‌വ, ആദം എന്നി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മരിച്ചവർ ഏതുരാജ്യക്കരാണെന്ന് അറിവായിട്ടില്ല.വാർത്ത റോയൽ ഒമാൻ പോലീസ് ട്വിറ്ററിൽ സ്ഥിതികരിച്ചിട്ടുണ്ട്.ആവശ്യമായ വൈദ്യ സഹായത്തിനായി ഹൈമ ആശുപത്രിയിലേക്ക് മെഡിക്കൽ എമർജൻസി സംഘത്തെ അയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.