ഒമാനിലെ സാമൂഹിക പ്രവർത്തകൻ അപകടത്തിൽ മരിച്ചു

മസ്കറ്റ്:ഒമാനിലെ സാമൂഹിക പ്രവർത്തകനും സൂർ റീജണിലെ ഇന്ത്യൻ എംബസി കൗൺസിലറുമായ എം.കെ ഷാജഹാൻ വാഹനാപകടത്തിൽ മരണപെട്ടു,ഇന്ന് വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിന് ശേഷം നാട്ടിൽ (വർക്കല/തിരുവനന്തപുരം) വെച്ച് കാർ അദ്ദേഹത്തെ ഇടിച്ച് ഉണ്ടായ വീഴ്ചയിൽ പരുക്കേറ്റാണ് മരണം സംഭവിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി.മൃതദേഹം വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്.ഒമാനിലെ അല്‍ഹരീബ് സ്ഥാപനങ്ങളുടെ ഉടമയാണ്.സൂര്‍ ഇന്ത്യന്‍ സ്കൂളിന്റെ മാനേജ്മെന്റ് സമിതി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ