ഒമാനിലെ ഈമാസത്തെ പെട്രോൾ വില പുറത്തുവന്നു.

മസ്‌കറ്റ്: ഈമാസം(ജൂലൈ-2017) ഒമാനില്‍ എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മാസത്തെപ്പോലെ തന്നെ കുറവ് രേഖപ്പെടുത്താനുള്ള പ്രവണതയാണ് എണ്ണവിലയില്‍ ജൂലൈയിലും ദൃശ്യമാകുന്നതെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം എം95 പെട്രോളിന്റെ വില ലിറ്ററിന് 183 ബൈസാസ് ആണ്. കഴിഞ്ഞ മാസം ഇത് ലിറ്ററിന് 191 ബൈസാസ് ആയിരുന്നു.അതേസമയം എം91 പെട്രോളിന്റെ വില ലിറ്ററിന് 175 ബൈസാസ് ആയിട്ടുണ്ട്. ജൂണില്‍ ഇത് ലിറ്ററിന് 180 ബൈസാസ് ആയിരുന്നു. ഡീസലിന്റെ വിലയിലും ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിറ്റിന് 192 ബൈസാസ് ആണ് വില. കഴിഞ്ഞമാസം ഇത് 197 ബൈസാസ് ആയിരുന്നു.