രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രവാസികൾ മുഖ്യ സ്ഥാനമാണ് വഹിക്കുന്നതെന്നു രാഹുൽ ഗാന്ധി

ബഹ്‌റൈൻ : നിലവിൽ ഇന്ത്യ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് പരിഹാരം ഉറപ്പാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ‘ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഓർജിൻസ്’ (‘ഗോപിയോ’) സംഘടിപ്പിച്ച ബഹ്‌റൈൻ കൺവെൻഷൻ പ്രവാസി സംഗമത്തിൻെറ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.വൻ ജനാവലിയാണ് അദ്ദേഹത്തിനെ കാണുവാൻ ഗൾഫ് ഹോട്ടലിൽ എത്തിയത് , കോൺഗ്രസ് അധ്യക്ഷനായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ രാജ്യ സന്ദർശനമായിരുന്നു ഇത്. ഊഷ്മള സ്വീകരണമാണ് ബഹറിനിൽ അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിൻെറ ആദ്യ ബഹ്‌റൈൻ സന്ദർശനം കൂടിയാണിത്. ഇംഗ്‌ളീഷിലും ഹിന്ദിയിലും പ്രസംഗിച്ച്, ആയിരങ്ങളെ ആവേശഭരിതരാക്കിയായിരുന്നു രാഹുലിന്റെ പ്രസംഗം, കനത്ത സുരക്ഷയാണ് ബഹ്‌റൈൻ സർക്കാരിന്റെ അതിഥിയായി എത്തിയ രാഹുൽഗാന്ധിയ്ക്ക് ഒരുക്കിയത് , ബഹ്‌റൈൻ ഭരണ നേതൃത്വം ആയും അദ്ദേഹം കൂടിക്കാഴ്ച നടത്തി