സൗദി ആഭ്യന്തര മന്ത്രി ഒമാനിലെത്തി

Picture ONA

മസ്‌കത്ത്∙ സൗദി രാജകുമാരനും ആഭ്യന്തര മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അല്‍ സഊദ്ന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി.ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അള്‍ ബുസൈദിയും റോയല്‍ ഒമാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.ഉന്നതതല സംഘവും സൗദി ആഭ്യന്തര മന്ത്രിയോടൊപ്പം അനുഗമിക്കുന്നുണ്ട്. മന്ത്രിതല ചര്‍ച്ചകള്‍ ഉള്‍പ്പടെ വിവിധ ചർച്ചകളും ഔദ്യോഗിക പരിപാടികളും രണ്ട് ദിവസങ്ങളിലായി നടക്കും.