എ.കെ.പവിത്രന് കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

സലാല:ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ,എ.കെ.പവിത്രന് കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾ പ്രവാസ സമൂഹത്തിന് പ്രതീക്ഷയും പ്രത്യാശയും നൽകുന്നതാണന്നും സാധാരണ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപെട്ടുവെന്നും മുൻഗണനാക്രമത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപെടുമെന്നും എ.കെ.പവിത്രൻ പറഞ്ഞു.സലാലയിൽ കേരള സിലബസ് അനുസരിച്ച് സ്കൂളിനനുമതി നൽകണമെന്ന ആവശ്യത്തോട് അനുഭാവപൂർണ്ണമായ നിലപാടാണ് കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.സലാലയിലെ സാമുഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ എ.കെ പവിത്രൻ തനിക്ക് കിട്ടിയ അംഗികാരം സലാലയിലെ മലയാളി സമൂഹത്തിന് കിട്ടിയ അംഗികാരമാണന്ന് അഭിപ്രായ പെട്ടു .

വാർത്ത അയച്ചത്: റഹീം സലാല