ബഹറിനിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികളുടെ റിക്രൂട്ട് മെൻറ് — ബില്ല് പാർലിമെന്റ് അംഗങ്ങൾ സഭയിൽ സമർപ്പിച്ചു

ബഹ്‌റൈൻ  : – സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ  സ്വദേശികളെ  റിക്രൂട്ട്  ചെയുവാൻ മുൻഗണന  നൽകണമെന്ന് ആവിശ്യം ഉന്നയിക്കുന്ന ബില്ല്  പാർലിമെന്റ് അംഗങ്ങൾ  സഭയിൽ സമർപ്പിച്ചു , സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിയമം സമയത്ത്  സ്വദേശി അതെ സ്ഥാനത്തേക്ക് ലഭ്യമാകുകയാണെകിൽ  വിദേശിയുടെ തൊഴിൽ കരാർ പുതുക്കേണ്ടതില്ലെന്നുള്ള വ്യവസ്ഥ ആണ് ബില് ലക്ഷ്യമിടുന്നത് , ബില്ലിന് സഭ അംഗീകാരം നൽകിയാൽ  രണ്ടായിരത്തി പതിനഞ്ചിലെ  ലെജിസ്ളേറ്റിവ്  ഡിക്രി  ഇരുപത്തി ഒന്ന് ഭേദഗതി ചെയ്യും , ആരോഗ്യ സ്ഥാപനങ്ങളിൽ  ഡോക്ടർ മാർ ഉൾപ്പെടെ  സ്വദേശികളെ  നിയമിക്കുവാൻ  ബില്ല് വെക്ത മാക്കുന്നു