മൂന്ന് രാജ്യക്കാർക്ക് കൂടി ഒമാനിൽ സ്പോൺസർ ഇല്ലാതെ പ്രവേശിക്കാം

മസ്‌ക്കറ്റ്:ഒമാനിൽ ഇനിമുതൽ മൂന്ന് രാജ്യക്കാർക്കുകൂടി ഓൺ അറൈവൽ വിസയിൽ രാജ്യത്തേക്ക് പ്രവശിക്കാം,ഇറാൻ,റഷ്യ,ചൈന എന്നി രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഒമാനി സ്പോൺസർ ഇല്ലാതെ ഓൺ അറൈവൽ ടൂറിസ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാവുന്നത്. മുൻപ് അമേരിക്ക,ബ്രിട്ടൻ,ക്യാനഡ അടക്കം ആറുപത്തെട്ടു രാജ്യങ്ങൾക്കായിരുന്നു ഒമാനിൽ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നത് ,ഇപ്പോൾ മൂന്ന് രാജ്യങ്ങൾക്ക് കൂടി അനുമതി ലഭിച്ചതോടെ ഓൺ അറൈവൽ വിശാലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 71-ന്നായി