ഒമാനിൽ വാഹനാപകടത്തിൽ വർക്കല സ്വദേശി മരിച്ചു.

മസ്​കത്ത്​: ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി തുഷാർ നടേശൻ(31) ആണ്​ മരിച്ചത്​. മസ്​കത്തിൽ നിന്ന്​ 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത്​ ഞായറാഴ്​ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.അപകടത്തിൽ തുഷാർ ഒാടിച്ചിരുന്ന കാർ നിശേഷം തകർന്നു. സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ ഇദ്ദേഹം മരണ​പ്പെട്ടു. ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയായ അൽ ലൂബ്​ പേപ്പർ ഫാക്​ടറിയിലെ സെയിൽസ്​മാനായിരുന്നു തുഷാർ. സൂറിൽ വിതരണത്തിന്​ ശേഷം തിരികെ മസ്​കത്തിലേക്ക്​ മടങ്ങവേയായിരുന്നു അപകടം.