വടകര സൗഹൃദ വേദി അജയന് ചികിത്സാസഹായം കൈമാറി

മനാമ: അസുഖ ബാധിതനായതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പോയ വടകര സ്വദേശി അജയന് വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം അജയന്റെ സഹോദരൻ പ്രദീപിന് വടകര സഹൃദയ വേദി പ്രസിഡണ്ട് കെ.ആർ ചന്ദ്രൻ കൈമാറി. സെക്രട്ടറി ശശിധരൻ, ട്രഷറർ വിനീഷ്, വൈസ് പ്രസിഡണ്ട് സുരേഷ് മണ്ടോടി ഇതുകൂടാതെ മറ്റ് പല സംഘടനകളും അജയന്റെ ചികിത്സയ്ക്ക് വേണ്ടി അജയന് നേരിട്ട് തന്നെ സഹായം നൽകിയിരുന്നു. അത്തരം സംഘടനകളുടെ സഹായത്തിനും നന്ദി അറിയിക്കുന്നതായും, ഈ ഉദ്യമത്തിന് സഹായിച്ചവരോടും അജയന്റെ ചികിത്സയ്ക്കായി നാട്ടിൽ കൊണ്ടുപോകാൻ സഹായിച്ച ഇന്ത്യൻ എംബസിയോടും, ഐ.സി.ആർ.എഫിനോടും, വടകര സഹൃദയവേദിക്ക് വേണ്ട സഹായങ്ങൾ നൽകിയ എല്ലാ സാമൂഹിക പ്രവർത്തകർക്കും വടകര സഹൃദയ വേദി നന്ദി അറിയിച്ചു.തിരുവനന്തപുരം ശ്രീചിത്രയിൽ നിന്നും ഓപ്പറേഷൻ കഴിഞ്ഞ അജയൻ ഇപ്പോൾ കോഴിക്കോട് ഇക്ര ഹോസ്പിറ്റലിലാണ് ഉള്ളത്. ആരോഗ്യസ്ഥിതിയിൽ വളരെ പുരോഗതി ഉണ്ടായിട്ടുണ്ട്. അടുത്ത് തന്നെ നാട്ടിലുള്ള ഹോസ്പിറ്റലിലേയ്ക്ക് മാറ്റി ഫിസിയോ തെറാപ്പി ചെയ്യുകയാണ് വേണ്ടത് എന്ന് ഡോക്ടർ അറിയിച്ചു.