പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാകമ്മിറ്റി

മനാമ : കഴിഞ്ഞാഴ്ച കേരളത്തിൽ ഉണ്ടായ പേമാരിയിലും, വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പു കളിൽ കഴിഞ്ഞ ജനങ്ങൾക്ക് ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭഷ്യ ധന്യ കിറ്റുകൾ വിതരണം നടത്തി. കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി അംഗവും മുൻമുഖ്യമന്ത്രിയുമായ ശ്രീ.ഉമ്മൻ ചാണ്ടിയുടെ അഭ്യർദ്ധന പ്രകാരമാണ് ഭഷ്യ ധന്യ കിറ്റുകൾ വിതരണം നടത്തിത്. കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി കോട്ടയത്തു ഇതിനു വേണ്ട ക്രമീകരണങ്ങൾ നടത്തിയത് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സെക്രട്ടറി ഷാജി പുതുപ്പള്ളി ആണ്.
കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജെസ്സിമോൾ, മണർകാട് ഗ്രാമ പഞ്ചായത്ത്‌ അംഗം തമ്പി എന്നിവർ സന്നിഹിതരായിരുന്നു . ഇതിനു വേണ്ട തുക സമാഹരിക്കുന്നതിന് ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷിബു എബ്രഹാം, ജ.സെക്രട്ടറി സിജു വർഗീസ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.