വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചു പള്ളിക്ക് ചുറ്റും നടന്ന പ്രദക്ഷണത്തിൽ നിന്ന്

മസ്കറ്റ്: മസ്കറ്റിൽ ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം,ജൂലൈ 18  ആരംഭിച്ച തിരുനാൾ 10-ദിവസത്തെ ആഘോഷ പെരുപാടികളോടെ ആണ് കഴിഞ്ഞ ദിവസം സമാപിച്ചത്,ലത്തീൻ,സീറോ മലബാർ,സീറോ മലങ്കര ക്രമത്തിലുള്ള ആരാധനാക്രമങ്ങൾ ഈ ദിവസങ്ങളിൽ നടന്നിരുന്നു. സമാപന ദിവസം 2000-ത്തോളം വിസ്വാസികളാണ് തിരുകർമങ്ങളിൽ പങ്കെടുക്കുവാനായി പള്ളിയിൽ എത്തിയത്.സീറോ മലബാർ ക്രമത്തിൽ ആഘോഷമായ പരിശുദ്ധ കുർബ്ബാന , ലദീഞ്ഞ്, പ്രദക്ഷിണം ,സ്നേഹ വിരുന്ന്,എന്നിവ ഉണ്ടായിരുന്നു.ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിലെ ഇടവക വികാരി ഫാ:ജോർജ് വടുക്കൂട്ട്, റൂവി ദേവാലയത്തിലെ

അസി. വികാരി ഫാ: ബിജോ കുടിലിൽ,ഫാ;തോമസ് ജോൺ,  എന്നിവർ കാർമ്മികത്വം വഹിച്ചു.