എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര ദിന പ്രോഗ്രാം പ്രചരണത്തിന് തുടക്കമായി

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ആഗസ്റ്റ് 17ന് വെള്ളിയാഴ്ച മനാമയില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ദിന പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
“സ്വാതന്ത്ര്യം, സൗഹാർദ്ധം, സമാധാനം” എന്ന പ്രമേയത്തിലാണ് സ്വാതന്ത്ര ദിന പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണ കണ്‍വെന്‍ഷന്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.
ചടങ്ങില്‍ പ്രോഗ്രാം പ്രചരണ പോസ്റ്റര്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ 4പി.എം ഡയരക്ടര്‍ പ്രദീപ് പുറവംകരക്ക് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ സമസ്ത-എസ്.കെ.എസ്.എസ്.എഫ് ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ആഗസ്റ്റ് 17 ന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ബഹാഉദ്ധീന്‍ റഹ് മാനി പുവ്വാട്ടു പറന്പ് ദമാം മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനിലെ മത-രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയര്‍ ദേശീയോദ്ഗ്രഥന – സ്വാതന്ത്രദിന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും  സ്വാതന്ത്ര ദിന പരിപാടി നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്+973 3345 0553 എന്ന നന്പറില്‍ ബന്ധപ്പെടുക.