ഒമാനിലെ ഹൈമയിൽ വാഹനാപകടം7-സൗദി പൗരന്മാർ മരിച്ചു

ഹൈമ:ഒമാനിലെ ഹൈമയിൽ നിന്നും 80- കിലോമീറ്റർ മാറിഉണ്ടായ വാഹനാപകടത്തിൽ 7-സൗദി പൗരന്മാർ മരിച്ചു.പരുക്കുകളോടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഹൈവേയിൽ ഓടുന്നതിനിടെ ട്രൈലർ ലോറിയുടെ വീലുകൾ ഊരിപ്പോയതാണ്‌ അപകടകാരണമെന്നാണ് സൂചന.ഇതേ തുടർന്ന് സൗദികുടുംബം സഞ്ചരിച്ചിരുന്ന 3 കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.നാല് വാഹനങ്ങളാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് സ്ഥിതികരിച്ചിട്ടുണ്ട്.