ഒമാനിൽ തൊഴിൽ വിസ ഇനി ഓൺലൈൻ അപേക്ഷിക്കാം

മസ്കറ്റ്: തൊഴിൽ വി​സ അ​ട​ക്കം സ്​​പോ​ൺ​സേ​ഡ്​ വി​സ​ക​ൾ​ക്ക്​ ഇ​നി ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഹൗ​സ് മെ​യ്ഡ്, കു​ടും​ബ വി​സ, ഇ​ൻെ​വ​സ്​​റ്റ​ർ വി​സ എ​ന്നി​വ​ക്കും ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ബു​ധ​നാ​ഴ്ച മു​ത​ൽ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ല​ക്​​ട്രോ​ണി​ക്​ ഓത​ന്റിക്ക​ഷ​ൻ സം​വി​ധാ​ന​മാ​യ പി.​കെ.​ഐ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​കും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക.

ഇ​തു​വ​രെ സ്പോ​ൺ​സ​റി​ല്ലാ​ത്ത ടൂ​റി​സ്​​റ്റ്​ വി​സ, സ്പോൺ​സ​റു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ എ​ന്നി​വ​യാ​യി​രു​ന്നു ഓൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​വു​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​മാ​നി​ൽ 36 ഇ​നം വി​സ​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​യെ​ല്ലാം ക്ര​മേ​ണ ഓൺ​ലൈ​നാ​യി മാ​റ്റും. ഇതു വഴി രാജ്യത്തേക്ക് കൂടുതൽ ആൾക്കാർ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.