ഒമാനിൽ പെരുന്നാൾ അവധി 9 ദിവസം

മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് പൊതു അവധി.ഓഗസ്റ്റ് 9 വെള്ളിയും ഓഗസ്റ്റ് 10 ശനിയും ,ഓഗസ്റ്റ് 16 വെള്ളിയും ഓഗസ്റ്റ് 17 ശനിയും ഉൾപ്പെടെ 9 ദിവസത്തെ അവധി ആണ് പെരുന്നാളിനോട് അനുബന്ധിച്ചു തുടർച്ചയായി ലഭിക്കുക.ഓഗസ്റ്റ് 18 ഞായറാഴ്ച ആയിരിക്കും പ്രവർത്തി ദിവസം ആരംഭിക്കുക.അവധി സ്വകാര്യ മേഖലക്കും ബാധകമാണ് ,പൊതു അവധി നല്കാൻ സാധിക്കാതെ അവധി ദിനത്തിൽ ജോലി ചെയ്യുന്നവർക്ക് തക്കതായ പ്രതിഫലവും,പിന്നീട് അവധി നൽകുകയും വേണമെന്ന് താഴിൽ മന്ത്രി ഷേക്ക് അബ്ദുല്ല ബിൻ നാസർ അൽ ബക്രി അറിയിച്ചു. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടിവരും.അവധി സംബന്ധിച്ച പരാതി ഉണ്ടെകിലും മന്ത്രാലയത്തിനെ അറിയിക്കാവുന്നതാണ്.