ഷാർജയിൽ 400 തടവുകാർക്ക് മോചനം

ഷാർജ : ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം.ഷാർജ ജയിലുകളിൽ കഴിയുന്ന വിദേശികളടക്കമുള്ള 400 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും.ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.ശിക്ഷാ കാലത്ത് നല്ല പെരുമാറ്റം പ്രകടിപ്പിച്ച വിവിധ രാജ്യക്കാരെയാണ് വിട്ടയക്കുന്നത്.