ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​​ത്ര തു​ട​ങ്ങി

മ​ക്ക: ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി. ജി​ദ്ദ​യി​ൽ​നി​ന്ന്​ ആ​ദ്യ​വി​മാ​ന​ത്തി​ൽ ഗ​യ​യി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ 150 ​തീ​ർ​ഥാ​ട​ക​ർ വെ​ള്ളി​യാ​ഴ്​​ച പു​റ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ മ​ട​ക്കയാത്ര ഓഗസ്റ്റ് 17 ന് ​രാ​ത്രി ആ​രം​ഭി​ച്ചു.18ന് ​രാ​വി​ലെ ആ​ദ്യ സം​ഘം ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങി

സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് മു​ഴു​വ​ന്‍ മ​ല​യാ​ളി ഹാ​ജി​മാ​രും നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തും. മ​ല​യാ​ളി തീ​ർ​ഥാ​ട​ക​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം ഹ​ജ്ജി​നു​മു​മ്പേ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ജി​ദ്ദ വ​ഴി​യാ​ണ് മു​ഴു​വ​ൻ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​രും മ​ട​ങ്ങു​ക. ജി​ദ്ദ വ​ഴി എ​ത്തി​യ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ മ​ദീ​ന യാ​ത്ര ശ​നി​യാ​ഴ്​​ച തു​ട​ങ്ങും. മ​ദീ​ന​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ആ​ദ്യ ഹ​ജ്ജ്​ വി​മാ​നം ആ​ഗ​സ്​​റ്റ്​ 28 നാ​ണ്.ല​ഖ്​​​നോ​വി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന സൗ​ദി എ​യ​ർ ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ 300 തീ​ർ​ഥാ​ട​ക​രാ​ണു​ണ്ടാ​കു​ക. ജി​ദ്ദ​യി​ൽ​നി​ന്ന്​ അ​വ​സാ​ന വി​മാ​നം സെ​പ്​​റ്റം​ബ​ർ ര​ണ്ടി​നും മ​ദീ​ന​യി​ൽ​നി​ന്ന്​ സെ​പ്​​റ്റം​ബ​ർ 15നു​മാ​ണ്.