sണലിൻ ജോലിക്കിടെ മഴവെള്ളത്തിൽ മുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍

മസ്‌കറ്റ്∙ സീബില്‍ പൈപ്പ്‌ലൈന്‍ ജോലിക്കിടെ മഴ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍. തൊഴിലാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്‌സിലാണ് ജോലിക്കിടെ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ കുത്തിയൊലിച്ചു വന്ന വെള്ളം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന പൈപ്പിനുള്ളിലേക്കും കയറുകയായിരുന്നു. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു പൈപ്പുകള്‍. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയാണു മൃതദേഹങ്ങള്‍ നീക്കം ചെയ്തത്.