ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും ദേശിയ അബാക്കസ് മത്സരവും

ബഹ്‌റൈൻ : കുട്ടികൾക്കായുള്ള പരിശീലന  സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും  ദേശിയ അബാക്കസ് മത്സരവും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു .നാല്പത്തി  രണ്ട്  രാജ്യങ്ങളിലായി  തൊള്ളായിരത്തി അമ്പതു  സെൻറ്ററുകൾ  വ്യാപിച്ചു കിടക്കുന്ന  ബ്രെയിൻ അബാക്കസ്   വേൾഡ് ക്വാളിറ്റി   പ്രമോഷൻ  കൗൺസിലിന്റെ  മികച്ച  കിഡ്സ് എഡ്യൂക്കേഷൻ അവാർഡ്  നേടിയ  ട്രെയ്നിങ്  സ്ഥാപനമാണ് . ഈ  മാസം  ഇരുപത്തി മൂന്നു ശനി ആഴ്ച രാവിലെ ഒൻപതു നാല്പത്തി  അഞ്ചു  മുതൽ വൈകിട്ട് നാല് മുപ്പതു വരെ  ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആണ് പരുപാടി  സംഘടിപ്പിക്കുക . ഇതോടൊപ്പം പ്രൈഡ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ അവാർഡ്  ചടങ്ങും നടക്കും . ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിൽ  ചെയർമാൻ  സലാ  താഹർ  താരദ   പങ്കെടുക്കും . കൂടുതൽ വിവരങ്ങൾക്ക്  39210220  എന്ന നമ്പറിലോ  www.brainobrainbahrain.com  എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്