ഷിംല: പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരൻ. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് സംഭവം. പെൺകുട്ടി സ്‌കൂളിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
പത്താം ക്ലാസുകാരനായ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി അയച്ചുവെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സിംഗ് പറഞ്ഞു. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായും പ്രതിയെ എത്രയും വേഗം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.