ഒമാനിൽ കോവിഡ് -19 പുതിയ 15 കേസുകൾ

മസ്​കറ്റ്:​ ഒമാനിൽ 15 പേർക്കുകൂടി കോവിഡ് രോഗബാധ സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.(29-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 167 ആയി ഉയർന്നു. ഇതിൽ അഞ്ചുപേർക്ക്‌ നേരത്തേ രോഗാബാധിതരായവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ പറകർന്നത്​. എട്ടുപേർക്ക് യാത്രയിലൂടെയാണ്​ രോഗബാധിതരായത്​. രണ്ടുപേരുടെ കേസുകൾ അനേഷണത്തിലാണ്​. ഇതുവരെ രോഗം സ്​ഥിരീകരിച്ചതിൽ 23 പേർ രോഗമുക്​തി നേടിയിട്ടുണ്ട്​. മേഖല തിരിച്ചുള്ള കണക്കെടുമ്പോൾ മസ്​കറ്റാണ്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദോഫാർ എന്നിവയാണ്​ തൊട്ടുപിന്നിൽ