ഒമാനിൽ ആദ്യ കോവിഡ്​ മരണം

മസ്​കറ്റ് ​: ഒമാനിൽ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട് ചെയിതു. 72കാരനായ സ്വദേശിയാണ്​ മരിച്ചതെന്ന്​ ആരോഗ്യ വകുപ്പ്​ ചൊവ്വാഴ്​ച (31-03-20) രാത്രി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. തലസ്​ഥാന നഗരമായ മസ്​കത്തിൽ നിന്നുള്ളയാളാണ്​ മരിച്ചത്​. ചൊവ്വാഴ്​ചയിലെ കണക്കനുസരിച്ച്​ 192 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ 34 പേർ സുഖപ്പെട്ടിട്ടുണ്ട്​. അതീവ ഗുരുതരാവസ്ഥയിൽ രണ്ടു പേർ വെന്റിലേറ്ററിൽ കഴിയുന്നതായി ആരോഗ്യ മന്ത്രി അടുത്തിടെ പറഞ്ഞിടുന്നു.