ഇന്ത്യയിൽ കുടുങ്ങിയ 111 ഒമാൻ പൗരന്മാരെ തിരികെ മസ്കറ്റിലെത്തിച്ചു

മസ്കറ്റ്: ലോക്ക് ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങി കിടന്ന ഒമാൻ പൗരന്മാരെ ഒമാനിൽ തിരികെ എത്തിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സാവശ്യങ്ങൾക്കായി കുടുങ്ങി കിടന്ന 111 ഒമാൻ സ്വദേശികളെ ആണ് ഇന്നലെ മസ്കറ്റിൽ എത്തിച്ചത്. കൊച്ചി, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നുമായി കണക്ട് ചെയ്തായിരുന്നു ഒമാൻ എയർ ഈ ദൗധ്യം നിറവേറ്റിയത്. എറണാകുളത്തും മറ്റ് സമീപ ജില്ലകളിലും വിവിധ അലോപ്പതി, ആയുർവേദ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 53 ഒമാൻ പൗരന്മാരെയാണ് കൊച്ചിയിൽ നിന്നും പുറപ്പെട്ടത്.