ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ്​;സുഖം പ്രാപിച്ചവർ 61 ആയി

മസ്​കറ്റ് : ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 277 ആയി.. നേരത്തേ രോഗബാധിതരായവരിൽ 61 പേർ ഇതിനകം രോഗ മുക്​തി നേടിയിട്ടുണ്ട്​. 72 വയസുള്ള സ്വദേശി പൗരന്റെ മരണവും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്​. രോഗം കണ്ടെത്തിയവരിൽ 207 മസ്കറ്റിൽ നിന്നുള്ളവരാണ് ഇതിൽ 29 പേർ സുഖംപ്രാപിച്ചിട്ടുണ്ട്. നിസ്‌വ-2 1 ,റുസ്താഖ് -15 കസബ് 2 ,ഇബ്രി-2 , സൂർ-1 , ബുറൈമി-1, സൊഹാർ -20, സലാല -8. എന്നിവയാണ് മേഖല തിരിച്ചുള്ള കണക്കുകൾ.