മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ് സമയം നൽകിയിട്ടുള്ളത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം ലംഘിച്ച് കഴിയുന്ന എല്ലാ തൊഴിലാളികളും ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു.