മസ്കറ്റ് : ഒമാനിൽ 33 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.61 പേർക്ക് പൂർണമായും രോഗം ഭേദമായിട്ടുണ്ട്. ഒമാനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 33 കേസുകളിൽ 31ഉം തലസ്ഥാനമായ മസ്കത്ത് ഗവർണറേറ്റിലാണ്. രാജ്യത്തെ 75 ശതമാനം കോവിഡ് രോഗികളും മസ്കത്ത് മേഖലയിലാണ്. ഇതിൽ ഈ മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേർ മരണപ്പെട്ടുണ്ട് .