ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്;​ 41 പേർ മസ്കറ്റിൽ

this image is for illustration purpose only

മസ്​കറ്റ് : ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗം സുഖെപ്പെട്ടവരുടെ എണ്ണത്തിലും വർധനവുണ്ട്​. ചൊവ്വാഴ്​ച 67 പേർആയിരുന്നത്​ 72 ആയി ഉയരുകയും ചെയ്​തു.ഇന്ന്​ രോഗം സ്​ഥിരീകരിച്ച 48ൽ 41 പേരും മസ്​കത്ത്​ മേഖലയിലാണ്​. ഇതോടെ മസ്​കത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയർന്നു.രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു.