38 പേർക്ക്​ കൂടി കോവിഡ്​; രോഗവിമുക്​തി നേടിയവർ 109 ആയി

മസ്കറ്റ് : ഒമാനിൽ ഇന്ന് 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. 246-സ്വദേശികളും, 211-വിദേശികളും ആണ് ഉള്ളത്.രോഗ വിമുക്​തി നേടിയവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയത് ആശ്വാസമാണ് ഒന്നരവയസുള്ള കുട്ടിയടക്കം 109- പേരാണ് ഇതിനോടകം പൂർണമായും സുഖംപ്രാപിച്ചത്. രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു. 346 പേരാണ്​ അസുഖ ബാധിതരായി നിലവിൽ ചികിത്സയിലുള്ളത്​.