ബഹ്‌റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഓ സി ) ഇന്ത്യൻ ഭരണ ഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിൻറ്റെ ജന്മദിനസ്മരണ സംഘടിപ്പിച്ചു . ഐ‌ഒ‌സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐഒസി എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു . ഡോ. അംബേദ്കർ ഇന്ത്യയുടെ ഉന്നമനത്തിനായി നൽകിയ സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്തു .