ആഷിക്ക് മേഴത്തൂരിന് യാത്രയപ്പ് നൽകി

മനാമ : 15 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ്‌ സെക്രട്ടറിയും കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ നൽകിയ ആഷിക്ക് മേഴത്തൂരിന് പാലക്കാട്‌ ജില്ലാ കെഎംസിസി കമ്മിറ്റി യാത്രയപ്പ് നൽകി.ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്‌ യൂസഫ് മുണ്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗം ബഹ്‌റൈൻ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ കെഎംസിസി ആക്റ്റിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽപ്പീടിക, സെക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി, പാലക്കാട്‌ ജില്ലാ കെഎംസിസി മുൻ പ്രസിഡന്റ്‌ ശറഫുദ്ധീൻ മാരായമംഗലം,ജില്ലാ കെഎംസിസി ഭാരവാഹികളായ നൗഫൽ പടിഞ്ഞാറങ്ങാടി , അൻവർ കുമ്പിടി , നൗഷാദ് പുതുനഗരം , അനസ് നാട്ടുകൽ, അബ്ദുൽ കരീം പെരിങ്ങോട്ടുകുറിശി , അൻസാർ ചങ്ങിലീരി, കബീർ നെയ്യൂർ, ഫൈസൽ വടക്കാഞ്ചേരി , വോളണ്ടിയർ വിങ്ങ് കൺവീനർ സിദ്ദിഖ് അദ്‌ലിയ , നസീം തെന്നട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു.