റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി നിര്യാതനായി

സഹം: ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു കൊല്ലം കുണ്ടറ ഉളിയ കോവിൽ സ്വദേശി കീച്ചേരി വടക്കെതിൽ അഴകേശൻ മകൻ സുനിൽ കുമാർ ( 47 ) നിര്യാതനായി.റദ്ദയിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ ജീവനക്കരനായിരുന്നു.അമ്മ: മീനാക്ഷി.ഭാര്യ: മായ.മക്കൾ: മിഥുൻ, അദ്വൈത്.സഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവർത്തകൻ അശോകൻ പറഞ്ഞു