സൗദിയിൽ വാഹന അപകടം മലയാളി പെൺകുട്ടി മരണമടഞ്ഞു

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണമടഞ്ഞു . എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ ഹസയിലെ അൽ ഉഖൈറിലേക്ക്‌ രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട സംഘത്തിന്റെ ഒരു വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത് .