ഖത്തറിൽ വാഹനം ഓടിക്കുന്നതിനിടെ മലയാളി യുവാവ് മരണമടഞ്ഞു

ഖത്തർ : ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു . പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ വീട്ടിൽ ജിത്തു എന്ന ജിതിന്‍ (34) ആണ് മരിച്ചത്. ഡ്രൈവിംഗിനിടെ സിഗ്നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ട് നീങ്ങിയില്ല അതിനെ തുടർന്ന് പിറകിലെ വാഹനങ്ങളില്‍ ഉള്ളവര്‍ നോക്കിയപ്പോള്‍ സ്റ്റിയറിങിന് മുകളിലേക്ക് കുഴഞ്ഞുവീണ നിലയിൽ ജിതിനെ കണ്ടെത്തുകയായിരുന്നു . തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബു – ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ – ജീമോള്‍ മുരുകന്‍, ജിബി ഷിബു എന്നിവർ .