ബഹ്‌റൈനിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു

മനാമ:നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ് നികോൺ മിഡിൽ ഈസ്റ്റുമായി ചേർന്ന് ബഹ്‌റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് ഡിസംബർ 7 മുതൽ 13 വരെയാണ് പരിശീലനം. ബഹ്‌റൈൻ ദേശീയ ദിനവുമായി ബന്ധപ്പെട്ടു ബഹ്‌റൈൻ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ഭാവിയിലേക്കുള്ള അഭിലാഷങ്ങളുടെയും സാരാംശം പകർത്തിക്കൊണ്ട്, അവരുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള കുട്ടികളുടെ അതുല്യമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കുക എന്നതാണ് സാരാംശം .

പരിശീലനം നേടുന്ന കുട്ടികൾക്കു ക്യാമറയും മറ്റു അനുബന്ധ ഉപകരണങ്ങളും നൽകി കൊണ്ട് Celebrating Bahrain through Young Eyes, The Journey of a Filmmaker, Bahrain: A Tapestry of Voices എന്നീ തീമുകളിൽ 10 ഷോർട്ട് ഫിലിമുകൾ അടുത്ത രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കുകയും അവ 2024 ഫെബ്രുവരി മാസം അവസാനം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്ന കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്നതാണ് . ഗ്രാന്റ് ഫിനാലെയിൽ മികച്ച ഷോർട്ട് ഫിലിമുകൾക്കു ക്യാഷ് അവാർഡുകളും, ക്യാമറകളും സമ്മാനമായി നൽകുമെന്നും വിവിധ ജി.സി.സി. രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഇവ പ്രദർശിപ്പിക്കുമെന്നും കൂടാതെ ഇന്ത്യൻ എംബസ്സി പ്രതിനിധികൾ പരിശീലനപൂർത്തിയാകുന്ന ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും എന്ന് അറിയിച്ചതായും ഫെസ്റ്റിവൽ ഡയറക്ടർ രവീന്ദ്രൻ അറിയിച്ചു.
ബഹ്‌റൈൻ പോളിടെക്‌നിക്, അഹ്ലിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് ഷോർട്ട് ഫിലിം മേക്കിങ് വർക്ഷോപ്പ് നിയന്ത്രിക്കുന്നത്.