
മനാമ: ബഹ്റൈനിൽ വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി വികസിപ്പിച്ച പുതിയ സ്മാർട്ട് ലേണിംഗ് പ്ലാറ്റ്ഫോമായ ‘ബി-സെറ’യുടെ ട്രയൽ റൺ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വിലയിരുത്തി.വിദ്യാർത്ഥികൾക്ക് എ.ഐ സഹായത്തോടെ പാഠങ്ങൾ പഠിക്കാനും പഠന പദ്ധതികൾ തയ്യാറാക്കാനും സംഗ്രഹങ്ങളും വിശദീകരണങ്ങളും നേടാനും പ്ലാറ്റ്ഫോം സഹായിക്കും. ഇന്ററാക്ടീവ് പരീക്ഷകളിലൂടെ പഠനനിലവാരം സ്വയം വിലയിരുത്താനും ഫീഡ്ബാക്ക് ലഭിക്കാനും സാധിക്കും.അധ്യാപകർക്ക് പാഠ്യപദ്ധതികളും പഠനസാമഗ്രികളും തയ്യാറാക്കാനും അധ്യാപനരീതികൾ മെച്ചപ്പെടുത്താനും പ്ലാറ്റ്ഫോമിലൂടെ കഴിയും. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ പഠനപുരോഗതി നിരീക്ഷിക്കുന്നതിനും സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു .







