മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്)ലെ 10 കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള ചെലവിലേക്ക് 9 ലക്ഷം രൂപയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നെസ്റ്റ് നു രണ്ടര ലക്ഷം രൂപയും നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ കൈമാറി. ഇക്കഴിഞ്ഞ റമ്ദാൻ മാസം നിയാർക്ക് ബഹ്റൈൻ സ്വരൂപിച്ചതാണ് ഈ തുക.നെസ്റ്റ് – നിയാർക്ക് ട്രെഷറർ ടി. പി. ബഷീർ തുക ഏറ്റുവാങ്ങി. ചെയർമാൻ അബ്ദുല്ല കരുവഞ്ചെരി, ഡിപ്പാർട്ടുമെന്റ് കോർഡിനേറ്റർ ഹർഷക്ക്, നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ.കെ,രക്ഷാധികാരി കെ. ടി സലിം, വൈസ് ചെയർമാൻ ജൈസൽ അഹ്മദ്,എക്സിക്യൂറ്റീവ് കമ്മിറ്റി അംഗം ഗംഗൻ തൃക്കരിപ്പൂർ,ബിജു വി. എൻ,അബ്ദുൽ ജലീൽ,ഹംസ എന്നിവർ സന്നിഹിതരായിരുന്നു.പാലിയേറ്റീവ് പ്രവർത്തനത്തിലൂടെ തുടങ്ങിയ നെസ്റ്റ് ന്റെ ഭാഗമായി ഭിന്ന ശേഷി കുട്ടികളുടെ ഗവേഷണ സ്ഥപനമായി പ്രവർത്തിക്കുന്ന നിയാർക്കിന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരമടക്കമുള്ള അംഗീകാരങ്ങൾ നേടാനായിട്ടുണ്ട്. ഭിന്ന ശേഷിയോടെ പിറക്കുന്ന രക്ഷിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംസ്ഥാന സർക്കാർ വഴി ഏറ്റെടുത്ത് മികച്ച രീതിയിൽ പരിചരിക്കുന്നതിനായി പ്രത്യേക സംരക്ഷണ കേന്ദ്രവും നിയാർക്കിനുണ്ട്.