മനാമ: ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ ഉം അൽ ഹസ്സം യൂണിറ്റ് മുഹറഖ് സയാനി ഹാളിൽ വെച്ച് നടത്തിയ “സ്നേഹ നിലാവ് ” കുടുംബസംഗമം ” ശ്രദ്ധേയമായി.പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് സ്വാഗത സംഘം കൺവീനർ സജീവൻ മാക്കണ്ടി, യൂണിറ്റ് സെക്രട്ടറി ബിജു കെ, പി. യൂണിറ്റ് പ്രസിഡണ്ട് ദുർഗ്ഗകാശിനാഥൻ എന്നിവർ നേതൃത്വം നൽകി. പ്രതിഭ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ കേന്ദ്ര കമ്മറ്റി അംഗങ്ങൾ ,മുഹറഖ്മേഖലാ കമ്മറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പുരുഷന്മാർ അവതരിപ്പിച്ച ഒപ്പന യൂണിറ്റ് അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ക്ലാസ്സിക്കൽ ഡാൻസ് എന്നിങ്ങനെ വിവിധ കലാപരിപാടികളും പ്രതിഭ ” സ്വരലയ ” യുടെ ഗാനമേളയും , സഹൃദയ പയ്യന്നൂരിൻ്റെ നാടൻ പാട്ടുകളും കുടുംബസംഗമത്തിന് മാറ്റ് പകർന്നു.ഇരുനൂറ്റിഅമ്പതിലധികം അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും, സൗഹൃദം പുതുക്കുവാനുമായ ” സ്നേഹനിലാവ് “വേറിട്ട അനുഭവമായി.യൂണിറ്റ് എക്സികുട്ടീവ് അംഗം ബിജു. വി.എൻ മാർബിളിൽ തീർത്ത പ്രതിഭ നാല്പതാം വാർഷികത്തിന്റെ എംബ്ലം യൂണിറ്റ് സെക്രട്ടറി ബിജു.കെ. പി. രക്ഷാധികാരി സമിതി കമ്മിറ്റിക്ക് ചടങ്ങിൽ വെച്ച് കൈമാറി.കുടുംബ സംഗമത്തിൽ പരിപാടികൾ അവതരിപ്പിച്ച മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രതിഭ സ്വരലയ,യിലെയും സഹൃദയ പയ്യന്നുർ എന്നിവയിലെ ഗായകർക്കും യൂണിറ്റിന്റെ ഉപഹാരം നൽകി. രാത്രി രണ്ടുമണിവരെ നീണ്ടു നിന്ന “സ്നേഹനിലാവ് ” , എന്ന കുടുംബ സംഗമം അവിസ്മരണീയമായ അനുഭവമാക്കി തീർക്കാൻ ഉമുൽഹസം യൂണിറ്റ് സംഘാടകർക്ക് കഴിഞ്ഞു.