സ്കൂളിൽ വിദ്യാർത്ഥികൾ കത്രികകൾ കൊണ്ട് വരുന്നതിന് നിരോധനം

കുവൈറ്റ് : വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിർദേശം. കുവൈറ്റിൽ  നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.കൂടാതെ ചില സ്കൂളുകളിൽ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ വാട്ടർ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സ്കൂൾ അഡ്മിനിസ്ട്രേഷന്റെ പരിശ്രമങ്ങളുടെ ഭാ​ഗമായിട്ടാണിത് അതിനാൽ  രക്ഷിതാക്കൾ സ്കൂളുമായി സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.