ബുറൈമി സ്നേഹതീരം മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണ്ണമെൻറ് ഫെബ്രവരി 29 ന്

ബുറൈമി : സ്നേഹതീരം വാട്സ്ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന നാൽപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ മാത്രം പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റ്ഫെബ്രുവരി 29 ന് ബുറൈമിയിലെ ഖദറ അൽ നാദി സ്റ്റേഡിയത്തിൽ അരങ്ങേറുന്നു.ബുറൈമിയിലെ നാൽപത് വയസ്സ് പിന്നിട്ട മലയാളി താരങ്ങളെ അണിനിരത്തി കൊണ്ട് പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന സെവെൻസ് ഫുട്ബോൾ ടൂർണമെന്റാണ് നടക്കുക . രാത്രി 11 മണിക്ക് കളി ആരംഭിക്കു. ഫുട് ബോൾ മാമാങ്കത്തിലേക്ക് മുഴുവൻ കായിക പ്രേമികളുടെയും സാന്നിധ്യം ഉണ്ടാകണം എന്ന് സംഘാടകർ അറിയിച്ചു.പ്രായ പരിധി നിശ്ചയിച്ച ഫുട് ബോൾ ടൂർണമെന്റിന് മാറ്റുകൂട്ടുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വാശിയേറിയ ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിക്കുന്നു. പ്രവാസലോകത്ത്‌ പ്രത്യേകിച്ച് ബറൈമിയിൽ ഇപ്പോൾ തൊഴിൽ ചെയ്യുകയും തൊഴിൽ മതിയാക്കി നാട്ടിൽ സ്ഥിര താമസ മാക്കിയവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്ന വാട്സ്ആപ് കൂട്ടായ്മയാണ് ‘ സ്നേഹതീരം ‘ വാട്സ്ആപ് കൂട്ടായ്മ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നുണ്ട് മുപ്പതും നൽപ്പതും വർഷം ജോലിചെയ്ത് തിരികെ പോയവരും ഇപ്പോഴും സ്നേഹതീരത്തിൽ സജീവമായുണ്ട്. ഫുട്ബോൾ ടൂർണമെന്റിലും ഷൂട്ട്‌ ഔട്ട്‌ മത്സരങ്ങൾളിലും മത്സരിക്കാൻ താല്പര്യ മുള്ളവർക്ക് വിളിക്കാം.കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക സുബൈർ മുക്കം 98268748