സെലിബ്രേറ്റ് ജ്വല്ലറി മസ്‌ക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു

മസ്‌ക്കറ്റ് : സെലിബ്രേറ്റ് ജ്വല്ലറിയുടെ ഒമാനിലെ ആദ്യത്തെ ഷോ റൂം റൂവിയിലെ നെസ്റ്റോ ഹൈപ്പർമാർക്കെറ്റിൽ പ്രവർത്തനം ആരംഭിച്ചു . പ്രമുഖ സിനിമ താരം മറീന മിക്കായേലാണ് ഷോറൂം ഉദ്‌ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ഗ്രുപ്പ് ഡയറക്ടർമാരായ റമീസ് ഹംസ , അബ്ദുൽ റഷീദ്, ക്ഷണിക്കപ്പെട്ട അതിഥികൾ , സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓരോ 50 ഒമാനി റിയാൽ പർച്ചേസിനും സൗജന്യമായി ഗോൾഡ് കോയിൻ നേടാൻ കഴിയുന്നതിനോടൊപ്പം കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. കൂടാതെ കുട്ടികളുടെ കാത് കുത്ത് , മൂക്കുത്തി സേവനങ്ങൾ സൗജന്യമായി ചെയ്തുകൊടുക്കും.2021 ൽ ദുബായിൽ ഹോൾസെയിൽ & റീട്ടെയിൽ രംഗത്ത് പ്രവർത്തനം ആരംഭിച്ച സെലിബ്രേറ്റ് ജ്വല്ലറി , തങ്ങളുടെ വിഷൻ 2030 പ്രോജക്ടിന്റെ ഭാഗമായി ജിസിസിയിലും ഏഷ്യയിലുമായി 25 ഷോ റൂമുകൾ തുറക്കാൻ പദ്ധതിയിടുന്നതായി മാനേജുമെന്റ് ഭാരവാഹികൾ അറിയിച്ചു