ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടി കാഴ്ച...
ബഹ്‌റൈൻ : വത്തിക്കാൻ സിറ്റി സ്റ്റേറ്റുമായുള്ള സൗഹൃദ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ബഹ്‌റൈൻ രാജ്യം, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ...
ഇന്ത്യൻ യുദ്ധക്കപ്പലുകൾ ബഹ്‌റൈനിൽ സന്ദർശനം നടത്തി
ബഹ്‌റൈൻ : വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡറായ റിയർ അഡ്മിറൽ രാഹുൽ വിലാസ് ഗോഖലെ നയിക്കുന്ന ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ ഫ്ലീറ്റിലെ മൂന്ന് കപ്പലുകൾ മനാമ തുറമുഖത്ത് ഔദ്യോഗിക സന്ദർശനം നടത്തി. പങ്കെടുത്ത കപ്പലുകളിൽ...
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്; ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത് എന്ന പ്രത്യേക പരുപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ഒയാസിസ് മാൾ ബഹ്‌റൈനുമായി സഹകരിച്ച്, "ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്" എന്ന പ്രചോദനാത്മകമായ പ്രമേയത്തിൽ ഹൃദയ ദിന പരിപാടി സംഘടിപ്പിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പതിവായി...
ബഹ്‌റൈനിൽ താമസ രേഖ ഇല്ലാത്ത നൂറ്റി ഇരുപത്തി ഏഴു വിദേശിയരെ നാട് കടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി
മനാമ : ബഹ്‌റൈനിൽ സെപ്റ്റംബർ 21 നും 27 നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,109 പരിശോധനാ കാമ്പെയ്‌നുകളും നടത്തിയതായും , 19 നിയമലംഘകരെ പിടികൂടിയതായും അറിയിച്ചു . രേഖകൾ...
വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ
മനാമ : അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും, സാമൂഹ്യ മുന്നേറ്റത്തിന്റെ കാര്യത്തിലും കേരളം അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ . ബഹ്‌റൈൻ പ്രതിഭ...
ബഹ്‌റൈൻ പാക്ട് ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ:പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )ഓണാഘോഷം ശ്രദ്ധേയവും ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ സംഗവുമായി മാറി. സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ്ബിൽ വെച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാലക്കാട് എം. പി വികെ ശ്രീകണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബഹ്‌റൈനിലെ ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വം വലീദ് ഇബ്രാഹിം കാനൂ,അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി പമ്പാവാസൻ നായർ, മുൻ വനിത കമ്മീഷൻ അംഗം തുളസി ശ്രീകണ്ഠൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം ഡി ഡോ. കെ എസ് മേനോൻ തുടങ്ങിയവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പാലക്കാടിന്റെ പുരോഗതിയിൽ പാലക്കാട്ടുകാരായ പ്രവാസികൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് മുഖ്യ പ്രഭാഷണത്തിൽ വികെ ശ്രീകണ്ഠൻ എം. പി പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ മേഖലകളിൽ പാക്ട് നടത്തുന്ന ഇടപെടലുകൾ മാതൃകപരമാണ്. പാലക്കാട് രാജ്യത്ത് അതിവേഗം വളരുന്ന ജില്ലയാണ്. ഒട്ടേറെ വികസന സാദ്ധ്യതകൾ പാലക്കാടിനുണ്ട്. പ്രകൃതിയുടെ മനോഹാരിത കൊണ്ടും ജല വിഭവം കൊണ്ടും കൃഷിക്ക് അനുയോജ്യമായ മണ്ണ് കൊണ്ടും പാലക്കാട് സമ്പന്നമാണ്. സാംസ്‌കാരിക സാഹിത്യ രംഗത്ത് പാലക്കാടിന്റെ സംഭാവനകൾ സമാനതകളില്ലാത്ത ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിനോടനുബന്ധിച്ച് പാക്ട് അംഗങ്ങളായ സംരംഭകർക്കായി രൂപീകരിച്ച ഗ്രൂപ്പ് ലോഞ്ച് ഉദ്‌ഘാടനം ശ്രീ പാമ്പാവസൻ നായർ നിർവ്വഹിച്ചു. സംരംഭക കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സജിൻ ഹെൻട്രി ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു.ശ്രീ ബാബുരാജും ചടങ്ങിൽസംബന്ധിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കല വിരുന്നുകൾ അരങ്ങേറി.പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രശോഭ് രാമചന്ദ്രൻ നയിച്ച സംഗീത വിരുന്ന് ഏറെ ഹൃദ്യമായിരുന്നു. ബഹറൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മുതിർന്ന പാക്ട് ഭാരവാഹി സുഭാഷ് മേനോനെ ശ്രീകണ്ഠൻ എം.പി ചടങ്ങിൽ ആദരിച്ചു. റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ ഓണ സദ്യ പാലക്കാടൻ രുചി വൈഭവം വിളിച്ചോതുന്നതായി.
ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ; സംഗീത വിരുന്ന് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ട്രാൻസ്‌സെൻഡ് ബാൻഡിന്റെ സംഗീത വിരുന്ന് കാണികൾക്ക് അനുഭവവേദ്യമായി. സ്റ്റാർ വിഷൻ അവതരിപ്പിച്ച 'മിസ്റ്റിക് മെലഡീസ്' ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിൽ കഴിയുന്ന ഇൻഡ്യാക്കാരുടെ തൊഴിൽ പരമായ പ്രശ്‍നങ്ങൾ നേരിട്ട് പരിഹരിക്കുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു. എംബസിയുടെ കമ്മ്യൂണിറ്റി...
ബഹ്‌റൈനിൽ അമേരിക്കൻ സെനറ്റിൽ നിന്നും പ്രതിനിധികളുടെ സംഘം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സന്ദർശിച്ചു
ബഹ്‌റൈൻ :അമേരിക്കൻ സെനറ്റിൽ നിന്നും പ്രതിനിധികളുടെ സംഘം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ കേന്ദ്രം സന്ദർശിച്ചു .തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനും എല്ലാ പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ...
ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് നേതൃത്വത്തിൽ ഭക്ഷ്യ-കാർഷിക മേഖലകളെക്കുറിച്ചുള്ള വാങ്ങൽ – വില്പന...
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO), ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI), ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) എന്നിവയുമായി സഹകരിച്ച്...


















