മനാമ:കെ.പി.സി.സിയുടെ പ്രവാസ പോഷക സംഘടനയായ ഒ.ഐ.സി.സി. ഇൻകാസ് ഗ്ലോബൽ പ്രസിഡൻ്റ് ജയിംസ് കൂടലിൻ്റെ നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങ ളിലൂടെ വിദേശ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന സഹായ ഹസ്തങ്ങൾ ഏകീകരിച്ച് രാഹുൽ ഗാന്ധിയുടെ നിർദേശങ്ങളിൽ അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഗ്ലോബൽ പ്രസിഡൻ്റ് ദിനരാത്രങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിട്ട് നിൽക്കുകയാണെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലുമായി ദുരിതബാധിതർക്കുള്ള പ്രവർത്തനങ്ങളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൃത്യത പാലിക്കാൻ കഴിയുന്നതിൽ ഒ.ഐ.സി.സി. ഇൻകാസ് ഗ്ലോബൽ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയാണെന്ന് മുൻ ഒ ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയും ഐ.ഒ.സി. ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ അറിയിച്ചു.വിദേശത്തുള്ള എല്ലാ ജനാധിപത്യ കോൺഗ്രസ് ആശയക്കാരെയും അനുഭാവികളെയും പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണി ചേർക്കാൻ പുതിയ ഗ്ലോബൽ പ്രസിഡൻ്റ് സ്ഥാനത്തിന് കഴിയുമെന്നും മൂന്നര പതിറ്റാണ്ട് പ്രവാസ ലോകത്ത് പ്രസ്ഥാനത്തിന് വേണ്ടി കർമ നിരനായി നിൽക്കുന്ന ജയിംസ് കൂടലിൻ്റെ പ്രവർത്തനമികവ് കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ തലമുതിർന്ന നേതാക്കളിൽ ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ടെന്നും ബഷീർ അമ്പലായി ചുണ്ടിക്കാട്ടി.