ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ് മൂലമല്ല

ദോഹ: ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ്-19 മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശം. കോവിഡ്-19 മൂലം ഉപഭോക്താവ് കുഴഞ്ഞുവീണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തര മെഡിക്കല്‍ പരിചരണം നല്‍കിയതായും വ്യക്തി സുഖം പ്രാപിച്ചതായും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി