ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ് നേതൃ പരിശീലന ക്ലാസ്സ്‌

ഒമാൻ : മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ ഇന്‍ഡക്ഷനും സര്‍വിസ് പ്രോജക്ട് ആരംഭിക്കുന്നതിന്റെയും ഭാഗമായി ബിസിനസ് സംരംഭകര്‍ക്കായി ‘ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ്’ എന്ന പേരില്‍ നേതൃ പരിശീലന ക്ലാസും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബർ 30ന് രാവിലെ 10 മണി മുതല്‍ 12 മണിവരെയുള്ള പരിശീലന സെഷന് ജെ.സി.ഐ പരിശീലകന്‍ അഡ്വ. വാമന്‍ കുമാര്‍ പി.എം.ജെ.എഫ് നേതൃത്വം നല്‍കും. വൈകീട്ട് ആറുമണി മുതല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളും ഇന്‍ഡക്ഷന്‍ ചടങ്ങും നടക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ബി ഗവര്‍ണര്‍ എം.ജെ.എഫ് ലയണ്‍ ഡോ. സണ്ണി വി. സക്കറിയയായിരിക്കും ചടങ്ങില്‍ മുഖ്യാതിഥി. ക്ലബ് സര്‍വിസ് പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വാർത്തസമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് എം.ജെ.എഫ് ജയശങ്കര്‍, സെക്രട്ടറി ശശികുമാര്‍, ട്രഷറര്‍ അനീഷ് സി. വിജയ്, അഡ്മിന്‍ എം.ജെ.എഫ് അനൂപ് സത്യന്‍, കണ്‍വീനര്‍ അജി, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.ജെ.എഫ് തോമസ്, പി.എം.ജെ.എഫ് റെജി കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.